Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yamal

ബാ​ഴ്‌​സ വ​മ്പ്...

ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ല്‍ ഗോ​ള​ടി​മേ​ളം സൃ​ഷ്ടി​ച്ച് എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ കു​തി​പ്പ്. 2026-27 ലാ ​ലി​ഗ സീ​സ​ണി​ലെ ആ​ദ്യ നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ 17 ഗോ​ളാ​ണ് എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ എ​തി​ര്‍ ടീ​മു​ക​ളു​ടെ വ​ല​യി​ല്‍ നി​ക്ഷേ​പി​ച്ച​ത്. വ​ഴ​ങ്ങി​യ​ത് വെ​റും ര​ണ്ട് എ​ണ്ണം മാ​ത്ര​വും.

സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ എ​ല്‍​ചെ​യെ 5-0നും ​ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ അ​ത്‌​ല​റ്റി​ക്കോ ബി​ല്‍​ബാ​വൊ​യെ 2-0നും ​മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ റ​യോ വ​യ്യ​ക്കാ​നൊ​യെ 5-2നും ​ഏ​റ്റ​വും ഒ​ടു​വി​ല്‍ വ​ലെ​ന്‍​സി​യ​യെ 5-0നു​മാ​ണ് ബാ​ഴ്‌​സ​ലോ​ണ ത​ക​ര്‍​ത്ത​ത്. നാ​ളെ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് 2026-27 സീ​സ​ണി​ല്‍ ത​ങ്ങ​ളു​ടെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ ഡ​ച്ച് ക്ല​ബ്ബാ​യ ഫെ​യ്‌​നൂ​ര്‍​ഡി​നെ നേ​രി​ടും.

റാ​ഫീ​ഞ്ഞ, ലോ​പ​സ്, യ​മാ​ല്‍

റാ​ഫീ​ഞ്ഞ, ഫെ​ര്‍​മി​ന്‍ ലോ​പ​സ്, ലാ​മി​ന്‍ യ​മാ​ല്‍ എ​ന്നി​വ​രാ​ണ് ഈ ​സീ​സ​ണി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ ഇ​തു​വ​രെ​യു​ള്ള ഗോ​ള്‍​വേ​ട്ട​യ്ക്കു ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് റാ​ഫീ​ഞ്ഞ ആ​റു ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ലോ​പ​സും യ​മാ​ലും നാ​ല് എ​ണ്ണം വീ​തം നേ​ടി​ക്ക​ഴി​ഞ്ഞു.

21-ാം നൂ​റ്റാ​ണ്ടി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കാ​യി ആ​ദ്യ​നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ആ​റു ഗോ​ള്‍ നേ​ടു​ന്ന ര​ണ്ടാ​മ​തു ക​ളി​ക്കാ​ര​നാ​ണ് റാ​ഫീ​ഞ്ഞ. ല​യ​ണ​ല്‍ മെ​സി മാ​ത്ര​മേ മു​മ്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ളൂ.

Latest News

Corehub Up